സൂ​പ്പ​ർ താ​ര​മാ​യി  വി​നാ​യ​ക​ൻ

കുവൈത്ത് സിറ്റി: താരസംഗമമായി മാറിയ ഗൾഫ് മാധ്യമം മധുരമെൻ മലയാളം മെഗാ ഇവൻറിൽ സൂപ്പർതാരമായത് വിനായകൻ. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതിെൻറ നിറവിലെത്തിയ വിനായകനെ സദസ്സ് കൈയടികളോടെയാണ് സ്വീകരിച്ചത്. വില്ലൻ വേഷങ്ങളിൽ തളച്ചിടപ്പെട്ട അപൂർവ പ്രതിഭാശാലിയുടെ ജനകീയ സ്വീകാര്യതക്കുള്ള തെളിവായി വിനായകൻ വേദിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ സദസ്സിൽനിന്ന് ഉയർന്ന കൈയടിയും ആർപ്പുവിളികളും. ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി പൊതുവെ അഭിനന്ദനമേറ്റുവാങ്ങിയത് മികച്ച നടെൻറയും സഹനടെൻറയും തെരഞ്ഞെടുപ്പിനാണ്. അതിനുമുേമ്പ ജനങ്ങൾ തെരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു. 
സമൂഹ മാധ്യമങ്ങളിലൂടെ അവർ അത് പങ്കുവെച്ചിരുന്നു. അസംഘടിതരായ പൊതുസമൂഹത്തിെൻറ സംഘടിതമായ അഭിലാഷങ്ങളുടെ പൂർത്തീകരണമായിരുന്നു അവാർഡ് പ്രഖ്യാപനം. 
സോഷ്യൽ മീഡിയയിൽ മാത്രമല്ല, പൊതുജനങ്ങളുടെയാകെ സൂപ്പർസ്റ്റാറായി വിനായകൻ വളർന്നുകഴിഞ്ഞുവെന്നതിെൻറ തെളിവായി മധുരമെൻ മലയാളം മെഗാ ഇവൻറ് വേദി.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.