കുവൈത്ത് സിറ്റി: നിർദിഷ്ട മൂല്യവർധിത നികുതി (വാറ്റ്) ചില മേഖലകളിൽ മാത്രം പരിമിതപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു.
ആദ്യഘട്ടത്തില്‍ ചില സാധനങ്ങള്‍ക്കും ചില മേഖലകള്‍ക്കും മാത്രമായി വാറ്റ് ഏര്‍പ്പെടുത്തുന്നത് പരീക്ഷിക്കും. വളരെ കുറച്ചു മാത്രം ചെലവഴിക്കുന്ന താഴ്ന്ന, ഇടത്തരം വരുമാനക്കാരെ വാറ്റ് സമ്പ്രദായം കാര്യമായി ബാധിക്കില്ല. വാറ്റ് ഏർപ്പെടുത്തുന്നതിെൻറ പ്രത്യാഘാതം സ്വദേശികൾക്കും കുറഞ്ഞ വരുമാനക്കാർക്കും ഇല്ലാതാക്കുന്ന നടപടികളെക്കുറിച്ചാണ് ആലോചിക്കുന്നതെന്ന് ധനമന്ത്രി അനസ് അൽ സാലിഹ് അറിയിച്ചു. പരിണിതഫലം പൗരന്മാരെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് പഠനം നടത്തും.
എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങള്‍ താഴ്ന്ന വരുമാനക്കാരെ ദോഷകരമായി ബാധിക്കാതിരിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ കണ്ടെത്തും.
എണ്ണവിലയിലുണ്ടായ ഇടിവ് കാരണം ഏർപ്പെടുത്തിയ സാമ്പത്തിക പരിഷ്കാരങ്ങളിൽ പ്രയാസപ്പെടുന്ന കുറഞ്ഞ വരുമാനക്കാരെ പരിഗണിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് പൊതുവികാരം. അഞ്ച് ശതമാനം വാറ്റ് ഏർപ്പെടുത്തുന്നതിനാണ് ജി.സി.സി തലത്തിൽ തീരുമാനമായത്. അടുത്ത വർഷം ആദ്യം പ്രാബല്യത്തിൽ വരുംവിധം വാറ്റ് സംവിധാനവുമായി ജി.സി.സി രാജ്യങ്ങൾ മുന്നോട്ട് പോകുന്നുമുണ്ട്.
വാറ്റ് വഴി ജിസിസി രാജ്യങ്ങൾക്ക് 25 ശതകോടി ഡോളർ പ്രതിവർഷ വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
യു.എ.ഇ ജനുവരി ഒന്നിന് വാറ്റ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ആ തീയതിയിൽ വാറ്റ് കുവൈത്തിൽ നടപ്പാകാൻ സാധ്യതയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. വ്യാപാരമേഖലയിൽ പകുതിയിലേറെയും നികുതി സംവിധാനം നടപ്പാക്കുന്നതിന് തയാറായിട്ടില്ലെന്നത് തന്നെയാണ് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.