കുവൈത്ത് സിറ്റി: കുവൈത്തിൽ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന ദൗത്യം തൃപ്തികരമായി പുരോഗമിക്കുന്നു. ഇതുവരെ 12നും 15നും ഇടയിൽ പ്രായമുള്ള 2,20,000 പേർക്ക് നൽകി. ഇത് ഇൗ പ്രായവിഭാഗത്തിലെ 80 ശതമാനം വരും.
സ്കൂൾ വർഷാരംഭത്തിന് മുമ്പ് നിശ്ചിത പ്രായപരിധിയിലെ മുഴുവൻ കുട്ടികൾക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.
കുട്ടികൾക്ക് ഫൈസർ വാക്സിനാണ് നൽകുന്നത്. 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകുന്നതുകൊണ്ട് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് കുവൈത്തിലെയും അന്താരാഷ്ട്രതലത്തിലെയും ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
വാക്സിൻ സ്വീകരിച്ചവർക്ക് ഇതുവരെ അത്യാഹിതമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കുള്ള ഫൈസറിെൻറ വാക്സിന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി നേരത്തെ അംഗീകാരം നൽകിയിരുന്നു.
അമേരിക്കയിലും കാനഡയിലും കുട്ടികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്നുണ്ട്. സെപ്റ്റംബർ അവസാനിക്കുന്നതിന് മുമ്പ് ഇൗ പ്രായവിഭാഗത്തിലുള്ളവർക്ക് രണ്ട് ഡോസ് വാക്സിനും നൽകാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.