കുവൈത്ത് സിറ്റി: കുവൈത്തിൽ 428 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 66,957 പേർക്കാണ് വൈറസ് ബാധിച്ചത്. വെള്ളിയാഴ്ച 602 പേർ ഉൾപ്പെടെ 57,932 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 447 ആയി. ബാക്കി 8578 പേരാണ് ചികിത്സയിലുള്ളത്. 134 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
2920 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. 296 കുവൈത്തികൾക്കും 132 വിദേശികൾക്കുമാണ് പുതുതായി വൈറസ് സ്ഥിരീകരിച്ചത്. അഹ്മദി ഗവർണറേറ്റിൽ 136 പേർക്കും ജഹ്റ ഗവർണറേറ്റിൽ 90 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 78 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 72 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 52 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.