കുവൈത്ത് സിറ്റി: കഴിഞ്ഞവർഷം കുവൈത്തിൽ 4661 വിവാഹ മോചനങ്ങൾ. വിവാഹ മോചനം നടത്തിയവരിൽ പകുതിയിലധികം 20നും 34നും ഇടയിൽ പ്രായമുള്ളവരാണ്. 2408 പേരാണ് ഇൗ പ്രായപരിധിയിലുള്ളത്. 3953 വിവാഹ മോചന കേസുകൾ കുവൈത്തികൾ തമ്മിലുള്ളതും 708 എണ്ണം കുവൈത്തികളും വിദേശി ഇണയും തമ്മിലുമാണ്. 760 സ്വദേശികൾ മറ്റൊരു ഭാര്യ കൂടി ഉണ്ടായിരിക്കെയാണ് വിവാഹമോചനം നടത്തിയത്.
കഴിഞ്ഞവർഷം 11,261 വിവാഹങ്ങളാണ് ആകെ രജിസ്റ്റർ ചെയ്തത്. ഇതനുസരിച്ച് 41 ശതമാനത്തിലേറെയാണ് വിവാഹ മോചന നിരക്ക്. 60 ശതമാനത്തോളമെത്തിയിരുന്ന മുൻവർഷങ്ങളിലേതിനേക്കാൾ കുറവുണ്ടെന്നത് ആശ്വാസമാണ്. പൊതുവിൽ കുവൈത്തിൽ വിവാഹമോചനം കൂടുതലാണ്.
ഇത് ഭാവിയിൽ സാമൂഹിക ജീവിതത്തിെൻറ താളം തെറ്റിക്കുന്നതിനും തുടർന്ന് ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതിനും കാരണമായേക്കുമെന്ന ആശങ്കയിൽ അധികൃതർ നടത്തിയ ബോധവത്കരണ കാമ്പയിനുകൾ ഫലം ചെയ്യുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വൈവാഹിക, കുടുംബ ജീവിതങ്ങളെ കുറിച്ച ശരിയായ കാഴ്ചപ്പാട് ഉണ്ടാക്കാതെ വിവാഹത്തിലേക്ക് കാലെടുത്തുവെക്കുന്നതാണ് ഈ പ്രവണതക്ക് പ്രധാന കാരണം.
പരസ്പരം മനസ്സിലാക്കിയും വിട്ടുവീഴ്ചചെയ്തും മുന്നോട്ടുപോകുന്ന ദമ്പതികൾക്കിടയിൽ വിവാഹ മോചനങ്ങൾ കുറവാണെന്ന് സാമൂഹികക്ഷേമ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഹനാഅ് അൽ ഹാജിരി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.