കുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി കുവൈത്തിന്റെ നാലാമത്തെ വിമാനം ഈജിപ്തിലെത്തി. 10 ടൺ അവശ്യസാധനങ്ങളും സാമഗ്രികളുമായാണ് നാലാം സഹായവിമാനം പുറപ്പെട്ടത്. നേരത്തേ മൂന്നു വിമാനങ്ങളിലായി കുവൈത്ത് 90 ടൺ സഹായവസ്തുക്കൾ ഗസ്സയിലേക്കയച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെ കുവൈത്തിന്റെ ആകെ സഹായം 100 ടണ്ണായി. ഗസ്സക്ക് അടിയന്തര സഹായം എത്തിക്കാൻ കുവൈത്ത് നേതൃത്വവും സർക്കാറും തീരുമാനമെടുത്തതിനു പിറകെയാണ് എയർബ്രിഡ്ജ് ആരംഭിച്ചതും വിമാനം വഴിയുള്ള സഹായം എത്തിക്കൽ ആരംഭിച്ചതും.
ഈജിപ്തിലെ ഗസ്സയിലേക്കുള്ള റഫാ അതിർത്തി തുറന്നതോടെയാണ് ഇത് ആരംഭിച്ചത്. സർക്കാറും വിവിധ മന്ത്രാലയങ്ങളും സർക്കാറിതര സ്ഥാപനങ്ങളും ജീവകാരുണ്യ സംഘടനകളും ഗസ്സയിലേക്ക് എത്തിക്കാനുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനും അയക്കുന്നതിനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നു. ഗസ്സയിലേക്ക് 40 ടൺ ദുരിതാശ്വാസസാമഗ്രികളുമായി ആദ്യ വിമാനം തിങ്കളാഴ്ചയാണ് കുവൈത്തിൽനിന്ന് പുറപ്പെട്ടത്. പിറകെ ദിവസവും ഓരോ വിമാനങ്ങൾ അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.