കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന ക​വാ​ടം

55ാം വാ​ർ​ഷി​ക നി​റ​വി​ൽ കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല

കു​വൈ​ത്ത്​ സി​റ്റി: 55ാം വാ​ർ​ഷി​കാ​ഘോ​ഷ നി​റ​വി​ൽ കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല. നി​ര​വ​ധി പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്​ യൂ​നി​വേ​ഴ്​​സി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മ​ർ​ദി അ​ൽ അ​യ്യാ​ഷ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 1966 ഒ​ക്​​ടോ​ബ​ർ എ​ട്ടി​നാ​ണ്​ കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ത​മാ​യ​ത്.

കോ​വി​ഡ്​ പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്ന്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. ഒ​ന്ന​ര വ​ർ​ഷ​ത്തി​നു​ശേ​ഷം വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ടു​ള്ള ക്ലാ​സി​ന്​ എ​ത്തി​ത്തു​ട​ങ്ങി​യ​ത്​ അ​ടു​ത്തി​ടെ​യാ​ണ്. കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​ നി​ര​വ​ധി പ്ര​തി​ഭ​ക​ളെ രാ​ജ്യ​ത്തി​ന്​ സം​ഭാ​വ​ന ചെ​യ്​​തി​ട്ടു​ണ്ട്.

1600 അ​ക്കാ​ദ​മി​ക ജീ​വ​ന​ക്കാ​രു​ണ്ട്. അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ആ​ൻ​ഡ്​ സ​പ്പോ​ർ​ട്ട്​ ജീ​വ​ന​ക്കാ​ർ 5000ത്തി​ലേ​റെ​യാ​ണ്. ശാ​സ്​​ത്ര ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലും കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വ​ർ​ത്ത​നം മി​ക​ച്ച​താ​ണ്. സി​റ്റി​യു​ടെ സ​മീ​പ ഭാ​ഗ​ങ്ങ​ളാ​യ അ​ദ​ലി​യ, ശു​വൈ​ഖ്, കൈ​ഫാ​ൻ, ഖാ​ലി​ദി​യ, ജാ​ബി​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കീ​ഴി​ലെ കാ​മ്പ​സു​ക​ൾ.

40,000 വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. കു​വൈ​ത്തി​െൻറ വി​ക​സ​ന സ​ങ്ക​ൽ​പ​മാ​യ 'വി​ഷ​ൻ 2035'ൽ ​കു​വൈ​ത്ത്​ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ക​സ​നം പ്ര​ധാ​ന​മാ​ണ്. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​മാ​യി കോ​വി​ഡ്​ കാ​ര​ണം പ​രി​പാ​ടി​ക​ൾ ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇൗ ​വ​ർ​ഷം നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര സെ​മി​നാ​റു​ക​ൾ ഉ​ൾ​പ്പെ​ടെ പ​രി​പാ​ടി​ക​ൾ അ​ധി​കൃ​ത​ർ പ​ദ്ധ​തി​യി​ടു​ന്നു.

കോ​വി​ഡാ​ന​ന്ത​ര വി​ദ്യാ​ഭ്യാ​സ സ​​മ്പ്ര​ദാ​യം പ​രി​ഷ്​​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്രാ​ദേ​ശി​ക, അ​ന്താ​രാ​ഷ്​​ട്ര വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്​​ധ​രു​മാ​യി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ ന​ട​ത്തും. കോ​വി​ഡ്​ മ​ഹാ​മാ​രി വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തെ എ​ങ്ങ​നെ മാ​റ്റി​മ​റി​ച്ചു​വെ​ന്നും ഒാ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ സാ​ധ്യ​ത​യും പ്ര​തി​സ​ന്ധി​യും ച​ർ​ച്ച ചെ​യ്യും.

കോ​വി​ഡ്​ കാ​ല അ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഭാ​വി വി​ദ്യാ​ഭ്യാ​സ സ​​മ്പ്ര​ദാ​യ​ത്തി​െൻറ രൂ​പം എ​ന്താ​ക​ണ​മെ​ന്നും ച​ർ​ച്ച ചെ​യ്യും. വി​ർ​ജി​നി​യ ടെ​ക്​ യൂ​നി​വേ​ഴ്​​സി​റ്റി അ​ട​ക്കം ലോ​ക​ത്തി​​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തും. വ്യ​ത്യ​സ്​​ത സ്ഥാ​പ​ന​ങ്ങ​ളു​മാ​യും വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​രു​മാ​യും വേ​റെ ച​ർ​ച്ച​യാ​ണ്​ ആ​സൂ​ത്ര​ണം ചെ​യ്​​തി​ട്ടു​ള്ള​ത്.

Tags:    
News Summary - 55th Anniversary of the University of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.