604 പേർക്ക്​ കൂടി കോവിഡ്​; 678 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 604 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 38,678 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 678 പേർ ഉൾപ്പെടെ 30,190 പേർ രോഗമുക്​തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 313 ആയി.

ബാക്കി 8175 പേരാണ്​ ചികിത്സയിലുള്ളത്​. ഫർവാനിയ ഗവർണറേറ്റിൽ 168 പേർ, അഹ്​മദി ഗവർണറേറ്റിൽ 166 പേർ, ജഹ്​റ ഗവർണറേറ്റിൽ 136 പേർ, ഹവല്ലി ഗവർണറേറ്റിൽ 93 പേർ, കാപിറ്റൽ
ഗവർണറേറ്റിൽ 41 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ തൈമ 32, ജലീബ്​ അൽ ശുയൂഖ്​ 31, ഫർവാനിയ 27, സുലൈബിയ 27, ഫിർദൗസ്​ 25, സബാഹ്​ അൽ സാലിം 24 എന്നിങ്ങനെയാണ്​ കൂടുതൽ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 313 കുവൈത്തികൾക്കും 293 വിദേശികൾക്കുമാണ്​ വെള്ളിയാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. 

Tags:    
News Summary - 604 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.