കുവൈത്ത് സിറ്റി: കുവൈത്തിൽ 631 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 49,303 പേർക്കാണ് വൈറസ് ബാധിച്ചത്. ശനിയാഴ്ച 667 പേർ ഉൾപ്പെടെ 39,943 പേർ രോഗമുക്തി നേടി. അഞ്ചുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 365 ആയി. ബാക്കി 8995 പേരാണ് ചികിത്സയിലുള്ളത്. 158 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
അഹ്മദി ഗവർണറേറ്റിൽ 197, ഫർവാനിയ ഗവർണറേറ്റിൽ 142, ജഹ്റ ഗവർണറേറ്റിൽ 129, ഹവല്ലി ഗവർണറേറ്റിൽ 104, കാപിറ്റൽ ഗവർണറേറ്റിൽ 59 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ അർദിയ 27, സുലൈബിയ 23, ദഹർ 22, സബാഹ് അൽ സാലിം 22, സബാഹിയ 22, വഹ 20 എന്നിങ്ങനെയാണ് പുതിയ കേസുകൾ. 386 കുവൈത്തികൾക്കും 245 വിദേശികൾക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.