66,000 സ്​മാർട്ട്​ മീറ്ററുകൾ ഇറക്കുമതി ചെയ്​തു

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ജല വൈദ്യുത മന്ത്രാലയത്തിനായി 66,000 സ്​മാർട്ട്​ വൈദ്യുതി മീറ്ററുകൾ ഇറക്കുമതി ചെയ്​തു. ആകെ ഒമ്പതു​ ലക്ഷം സ്​മാർട്ട്​ മീറ്റർ ഇറക്കുമതി ചെയ്യാനാണ്​ ധാരണയായിട്ടുള്ളത്​. ഇത്​ എല്ലാ കെട്ടിടത്തിലേക്കും തികയുമെന്നാണ്​ ജല, വൈദ്യുതി മന്ത്രാലയത്തി​െൻറ വിലയിരുത്തൽ. ഘട്ടംഘട്ടമായി 2022 മാർച്ചോടെ ഇറക്കുമതി പൂർത്തിയാക്കും. മൂന്നു​ ലക്ഷം സ്​മാർട്ട്​ വാട്ടർ മീറ്ററുകളും കൊണ്ടുവരുന്നുണ്ട്​​.

അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക്​ ജല, വൈദ്യുതി മന്ത്രാലയം മാറുകയാണ്​. സ്​മാർട്ട്​ മീറ്ററുകളിലൂടെ ഉപഭോക്താക്കൾക്ക്​ ഏതു സമയത്തും അതുവരെയുള്ള ഉപഭോഗം നിരീക്ഷിക്കാൻ കഴിയും. ഒാൺലൈനായി ബിൽ അടക്കാനും സംവിധാനമുണ്ടാകും.

ബിൽ മുൻകൂട്ടി അടക്കാനും കഴിയും. മീറ്റർ തകരാറിലാണെങ്കിൽ മന്ത്രാലയ ആസ്ഥാനത്ത്​ ഉടൻ സൂചന ലഭിക്കും. ഇതുവ​ഴി കേടായ മീറ്ററുകൾ വൈകാതെ നന്നാക്കാൻ കഴിയും.​

വെള്ളത്തി​െൻറയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാനുള്ള ശ്രമത്തി​െൻറ കൂടി ഭാഗമാണ്​ സ്​മാർട്ട്​ മീറ്ററുകളിലേക്ക്​ മാറുന്നത്​.

Tags:    
News Summary - 66,000 smart meters were imported

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.