66,000 സ്മാർട്ട് മീറ്ററുകൾ ഇറക്കുമതി ചെയ്തു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ജല വൈദ്യുത മന്ത്രാലയത്തിനായി 66,000 സ്മാർട്ട് വൈദ്യുതി മീറ്ററുകൾ ഇറക്കുമതി ചെയ്തു. ആകെ ഒമ്പതു ലക്ഷം സ്മാർട്ട് മീറ്റർ ഇറക്കുമതി ചെയ്യാനാണ് ധാരണയായിട്ടുള്ളത്. ഇത് എല്ലാ കെട്ടിടത്തിലേക്കും തികയുമെന്നാണ് ജല, വൈദ്യുതി മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഘട്ടംഘട്ടമായി 2022 മാർച്ചോടെ ഇറക്കുമതി പൂർത്തിയാക്കും. മൂന്നു ലക്ഷം സ്മാർട്ട് വാട്ടർ മീറ്ററുകളും കൊണ്ടുവരുന്നുണ്ട്.
അത്യാധുനിക ഡിജിറ്റൽ സംവിധാനത്തിലേക്ക് ജല, വൈദ്യുതി മന്ത്രാലയം മാറുകയാണ്. സ്മാർട്ട് മീറ്ററുകളിലൂടെ ഉപഭോക്താക്കൾക്ക് ഏതു സമയത്തും അതുവരെയുള്ള ഉപഭോഗം നിരീക്ഷിക്കാൻ കഴിയും. ഒാൺലൈനായി ബിൽ അടക്കാനും സംവിധാനമുണ്ടാകും.
ബിൽ മുൻകൂട്ടി അടക്കാനും കഴിയും. മീറ്റർ തകരാറിലാണെങ്കിൽ മന്ത്രാലയ ആസ്ഥാനത്ത് ഉടൻ സൂചന ലഭിക്കും. ഇതുവഴി കേടായ മീറ്ററുകൾ വൈകാതെ നന്നാക്കാൻ കഴിയും.
വെള്ളത്തിെൻറയും വൈദ്യുതിയുടെയും ഉപഭോഗം കുറക്കാനുള്ള ശ്രമത്തിെൻറ കൂടി ഭാഗമാണ് സ്മാർട്ട് മീറ്ററുകളിലേക്ക് മാറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.