കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി ശുവൈഖിൽ പരിശോധന നടത്തി. നിയമലംഘനം നടത്തിയ ആറ് ഇൻഡസ്ട്രിയൽ പ്ലോട്ടിലെയും 70 വർക്ഷോപ്പിലെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
കൂട്ട പരിശോധനയിൽ നിരവധി നിയമലംഘനം രേഖപ്പെടുത്തി. അലക്ഷ്യമായി നിർത്തിയിട്ട 1080 വാഹനങ്ങളിൽ സ്റ്റിക്കർ പതിച്ചു. നിശ്ചിത സമയത്തിനകം ഇവ മാറ്റിയില്ലെങ്കിൽ കണ്ടുകെട്ടി മുനിസിപ്പാലിറ്റിയുടെ ഗാരേജിലേക്ക് കൊണ്ടുപോകും.
ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഒമ്പത് ഇൻഡസ്ട്രിയൽ വർക്ക് സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു.
കാപിറ്റൽ ഗവർണർ ശൈഖ് തലാൽ അൽ ഖാലിദും പരിശോധന സംഘത്തോടൊപ്പം ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.