കുവൈത്തിൽ 740 പേർക്ക്​ കൂടി കോവിഡ്​; 528 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 740 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 53,580 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 528 പേർ ഉൾപ്പെടെ 43,214 പേർ രോഗമുക്​തി നേടി. ഒരാൾകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 383 ആയി. ബാക്കി 9983 പേരാണ്​ ചികിത്സയിലുള്ളത്​. 157 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 248, ജഹ്​റ ഗവർണറേറ്റിൽ 165, ഫർവാനിയ ഗവർണറേറ്റിൽ 125, ഹവല്ലി ഗവർണറേറ്റിൽ 115, കാപിറ്റൽ ഗവർണറേറ്റിൽ 87 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സബാഹിയ 38, സബാഹ്​ അൽ സാലിം 31, ഖസർ 29, തൈമ 27, ഉയൂൻ 24, ഖുസൂർ 22 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 487 കുവൈത്തികൾക്കും 253 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

Tags:    
News Summary - 740 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.