കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് അയച്ച 7500 ഒാക്സിജൻ സിലിണ്ടർ അടങ്ങുന്ന ഇന്ത്യൻ നാവികസേന കപ്പൽ മുബൈയിൽ എത്തി. െഎ.എൻ.എസ് ശാർദുൽ കപ്പലാണ് മുംബൈ തീരത്ത് നങ്കൂരമിട്ടത്. കുവൈത്തിൽനിന്നുള്ള ഇന്ത്യൻ നാവിക സേനയുടെ ആറാമത് കപ്പലാണിത്. െഎ.എൻ.എസ് ശാർദുൽ രണ്ടാമത് തവണയാണ് എത്തിയത്. 7500 മെഡിക്കൽ ഒാക്സിജൻ സിലിണ്ടറുകളാണ് പുതിയ ഷിപ്പ്മെൻറിലുള്ളത്.
ലിക്വിഡ് മെഡിക്കല്‍ ഓക്സിജന്‍ ടാങ്കറുകളും ഒാക്സിജൻ സിലിണ്ടറുകളും ഒാക്സിജൻ കോൺസെൻട്രേറ്ററുകളുമാണ് വിമാന മാർഗവും കപ്പൽ മാർഗവും കുവൈത്തിൽനിന്ന് കൊണ്ടുപോകുന്നത്. നേരത്തെ െഎ.എൻ.എസ് കൊൽക്കത്ത, െഎ.എൻ.എസ് കൊച്ചി, െഎ.എൻ.എസ് തബർ, െഎ.എൻ.എസ് ശാർദുൽ എന്നിവ കുവൈത്തിൽനിന്ന് ലിക്വിഡ് മെഡിക്കൽ ഒാക്സിജൻ ടാങ്കറുകൾ, ഒാക്സിജൻ സിലിണ്ടറുകൾ, ഒാക്സിജൻ കോൺസെൻട്രേറ്റർ തുടങ്ങി മെഡിക്കൽ സഹായ വസ്തുക്കളുമായി മടങ്ങിയിരുന്നു.
ഒാക്സിജൻ ക്ഷാമം മൂലം ആയിരങ്ങൾ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യക്ക് വിവിധ ലോക രാജ്യങ്ങൾ സഹായ വാഗ്ദാനങ്ങൾ നൽകുന്നുണ്ട്. ഇന്ത്യക്ക് ആദ്യം സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. ഏറ്റവും കൂടുതൽ സഹായം അയച്ച രാജ്യവും കുവൈത്താണ്. കുവൈത്തിെൻറ സഹായത്തിന് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ നന്ദി അറിയിച്ചു. കുവൈത്തിൽനിന്നുള്ള മെഡിക്കൽ സഹായവുമായി മുംബൈയിലെത്തിയ െഎ.എൻ.എസ് ശാർദുൽ കപ്പൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.