കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് സ്ഥിരവാസത്തിന് തിരിച്ച കെ.ഐ.ജി മുൻ കേന്ദ്ര പ്രസിഡന്റും കേന്ദ്ര കൂടിയാലോചന സമിതി അംഗവുമായ സക്കീർ ഹുസൈൻ തുവ്വൂരിന് സൽമിയയിലെ മസ്ജിദ് ആയിഷയിൽ ജനകീയ യാത്രയയപ്പ് നൽകി. കുവൈത്തിലെ വിവിധ സംഘടനാ പ്രതിനിധികളും, ബിസിനസ്, മത സാമൂഹിക,സാംസ്കാരിക രംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു.
ലത്തീഫ അൽ നിമിഷ് മസ്ജിദ് ഇമാം പി.എൻ. അബ്ദുറഹ്മാൻ അബ്ദുൽ ലത്തീഫ്, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രതിനിധി മനാഫ് മാത്തോട്ടം, മംഗോ ഹൈപ്പർ മാർക്കറ്റ് എം.ഡി റഫീഖ് അഹമ്മദ്, സിറാജ് സ്രാമ്പിക്കൽ, മുഹമ്മദ് ആസിഫ് (ഫരീജ് സ്വവൈലാ റെസ്റ്റോറന്റ്), സത്താർ കുന്നിൽ, ഡോ. അബ്ദുൽ ഖാദർ, ഇബ്രാഹിം ബയാൻ, മനാഫ്, ശിഹാബ്, റിഷ്ദിന്‍ അമീർ, നിസ്സാർ കെ. റഷീദ്, ആസിഫ് ഖാലിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.