കുവൈത്ത് സിറ്റി: പാറക്കടവ് ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രചരണാർഥം കുവൈത്തിൽ എത്തിയ മുസ്തഫ ഹുദവി ആക്കോട്, എം. ഉസ്മാൻ, പൂള കുഞ്ഞബ്ദുല്ല, പ്രഫ.അബ്ദുൽ നാസർ എന്നിവർക്ക് നാട്ടുകാർ സ്വീകരണം നൽകി. അബ്ബാസിയ സംസം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ കൊടക്കാട് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഭൗതിക വിദ്യാഭ്യാസത്തോടപ്പം മതവിദ്യാഭ്യാസത്തിന്റെ ആവശ്യകതയും അനിവാര്യമാണന്നു മുസ്തഫ ഹുദവി ആക്കോട് യോഗത്തിൽ വിശദീകരിച്ചു.
സെന്റർ സെക്രട്ടറി പ്രഫ.അബ്ദുൽ നാസർ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി. വർക്കിങ് പ്രസിഡന്റ് എം. ഉസ്മാൻ, പൂള കുഞ്ഞബ്ദുല്ല സംസാരിച്ചു. മുസ്തഫ ഹുദവി പ്രാർത്ഥന നടത്തി. അബ്ദുല്ല മാവിലായി സ്വാഗതം പറഞ്ഞു. ഉസ്മാൻ കണാൻഞ്ചേരി, ഫൈസൽ ഹാജി എടപ്പള്ളി, ഫൈസൽ കടമേരി, സുബൈർ പാറക്കടവ്, ഇ. ഫായിസ്, മുഹമ്മദ് കൊടക്കാട്, മുഹമ്മദ് അലി അൽബേക്, ഇ.ടി.കെ. റഫീഖ്, ഇ.ടി.കെ. ഹമീദ്, റാഷിദ് വടക്കേകണ്ടി, ബി.എം.ബി. ജംഷീർ, വി. ലത്തീഫ്, എം.ഇ. യൂസഫ്, വി.കെ. ഹംസ, ഇ.വി. അഷ്റഫ്, ഇസ്മായിൽ, ഫൈസൽ, യാസർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.