കുവൈത്തിൽ 762 പേർക്ക്​ കൂടി കോവിഡ്​; 593 പേർക്ക്​ രോഗമുക്​തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 762 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 52,007 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ബുധനാഴ്​ച 593 പേർ ഉൾപ്പെടെ 42,108 പേർ രോഗമുക്​തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 379 ആയി. ബാക്കി 9520 പേരാണ്​ ചികിത്സയിലുള്ളത്​. 161 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

അഹ്​മദി ഗവർണറേറ്റിൽ 285, ജഹ്​റ ഗവർണറേറ്റിൽ 171, ഫർവാനിയ ഗവർണറേറ്റിൽ 132, ഹവല്ലി ഗവർണറേറ്റിൽ 105, കാപിറ്റൽ ഗവർണറേറ്റിൽ 69 എന്നിങ്ങനെയാണ്​ പുതിയ കേസുകൾ.

റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ സബാഹിയ 46, ജാബിർ അൽ അലി 35, സഅദ്​ അൽ അബ്​ദുല്ല 33, ഉയൂൻ 31, ഫഹാഹീൽ 23, അർദിയ 23  എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. 501 കുവൈത്തികൾക്കും 261 വിദേശികൾക്കുമാണ്​ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​.

 

Full View
Tags:    
News Summary - 762 more covid case in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.