അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ

അ​ൽ അ​ഹ​്മദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​​നൊ​പ്പം

അ​മീ​ർ കി​രീ​ടാ​വ​കാ​ശി​യെ സ്വീ​ക​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: ന്യൂ​യോ​ർ​ക് സി​റ്റി​യി​ൽ ന​ട​ന്ന യു.​എ​ൻ ദേ​ശീ​യ അ​സം​ബ്ലി 79ാമ​ത് സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത് തി​രി​ച്ചെ​ത്തി​യ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹി​​നെ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ്വീ​ക​രി​ച്ചു. യു.​എ​ൻ ഉ​ച്ച​കോ​ടി​യി​ൽ കി​രീ​ടാ​വ​കാ​ശി​യാ​ണ് കു​വൈ​ത്ത് പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​്മ​ദ് അ​സ്സ​ബാ​ഹി​നെ​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി, പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രെ​യും അ​മീ​ർ സ്വീ​ക​രി​ച്ചു. ശേ​ഷം കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ മു​ബാ​റ​ക് അ​സ്സ​ബാ​ഹ് പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​ൽ അ​ഹ​്​മദ് അ​സ്സ​ബാ​ഹി​നെ​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രിയും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് അ​സ്സ​ബാ​ഹ് എ​ന്നി​വ​രു​മാ​യും കൂ​ടി​ക്കാഴ്ച ന​ട​ത്തി.

Tags:    
News Summary - 79th UN National Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.