കുവൈത്ത് സിറ്റി: കെ.കെ.എം.എ സ്ഥാപക നേതാവും സാമൂഹിക സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തകനുമായിരുന്ന സഗീർ തൃക്കരിപ്പൂരിന്റെ പേരിൽ പടന്നയിൽ സ്ഥാപിതമാകുന്ന സഗീർ തൃക്കരിപ്പൂർ കിഡ്നി ഡയാലിസിസ് ആൻഡ് റിസർച് സെന്റർ (കെ.ഡി.ആർ.സി) കുവൈത്ത് ചാപ്റ്റർ നിലവിൽ വന്നു. പടന്ന, വലിയ പറമ്പ്, തൃക്കരിപ്പൂർ, ചെറുവത്തൂർ, പയ്യന്നൂർ പ്രദേശങ്ങളിൽനിന്നുള്ളവരുടെ കൂട്ടായ്മയാണ് ചാപ്റ്ററിനു രൂപം നൽകിയത്.
അബ്ബാസിയയിൽ പടന്ന മുഹമ്മദ് അലിയുടെ വസതിയിൽ ചേർന്ന യോഗം കെ.കെ.എം.എ പാട്രൻ പി.കെ.അക്ബർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി.എം.ഇക്ബാൽ സ്വാഗതം പറഞ്ഞു. ഒ.പി.ശറഫുദ്ദീൻ പ്രാർത്ഥന നടത്തി. കെ.സി.റഫീഖ്, സംസം റഷീദ്, പി.എം.ശരീഫ്, ഷംസീർ നാസ്സർ, അഷ്റഫ് എ.വി, ഫൈസൽ അമീർ, എ.ജി.അബ്ദുല്ലാഹ്, ഷാഫി ടി.കെ.പി, മുഹമ്മദ് സാലി പടന്ന, ഫസലുറഹ്മാൻ, സിദ്ധീഖ് ടി.കെ. തെക്കേക്കാട്, ഖലീൽ പടന്ന, സിദ്ധീഖ് എം.ടി.പി.തങ്കയം, ബശീർ കെ.പി.പടന്ന എന്നിവർ ആശംസകൾ നേർന്നു.
അബ്ദു റഹ്മാൻ പടന്ന നന്ദി പറഞ്ഞു. ഇബ്രാഹിം കുന്നിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികൾ: ജാഫർ ടി.എം.സി (ചെയർമാൻ), പി.അബ്ദുൽ സലാം, കെ.കെ.സുൽഫിക്കർ, ടി.കെ. മുത്തലിബ്(വൈ.ചെയർ), കെ.വി.മൊയ്ദീൻ കുട്ടി (ജന.കൺ), തസ്ലീം തുരുത്തി, ഷഫീഖ് തയ്യിൽ കവ്വായി, പി.പി.അബ്ദുൽ റഹ്മാൻ, ഫാറൂഖ് തെക്കേക്കാട് (കൺവീനർ), അൻസാരി പടന്ന (ട്രഷ), അബു ശാം (ജോ. ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.