കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ സാമ്പത്തിക നേട്ടത്തിൽ വൻ കുതിച്ചുചാട്ടം. മുൻ സാമ്പത്തിക വർഷത്തിലെ 5.48 ദശലക്ഷം ദീനാറിനെ അപേക്ഷിച്ച്, 2021/2022 അവസാനത്തോടെ കുവൈത്ത് വിമാന യാത്രക്കാരിൽ നിന്ന് 8.2 ദശലക്ഷം ദീനാർ ലഭിച്ചു.
2.7 ദശലക്ഷം ദീനാറിന്റെ ഈ വർധന 50 ശതമാനം വളർച്ച കാണിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിമാനത്താവളം ഡിപ്പാർച്ചർ വിഭാഗത്തിൽനിന്നുള്ള വരുമാനം ഏകദേശം 3.62 ദശലക്ഷം ദീനാർ ആണ്. അതിന് തൊട്ടുമുമ്പ് ഇത് 2.08 ദശലക്ഷം ദീനാർ മാത്രമായിരുന്നതായും വിമാനത്താവള വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 2020/2021 ലെ 3.4 ദശലക്ഷം ദീനാറിനെ അപേക്ഷിച്ച്, കഴിഞ്ഞ സാമ്പത്തിക വർഷം കുവൈത്ത് എയർസ്പേസ് ട്രാൻസിറ്റ് ഫീസ് ഇനത്തിൽ 4.59 ദശലക്ഷം ദീനാർ നേടി.
കോവിഡിന് മുമ്പത്തേതിന് സമാനമായ രീതിയില്‍ അന്താരാഷ്ട്ര വിമാനത്താവളം പൂർണസജ്ജമായിട്ടുണ്ട്. കഴിഞ്ഞവർഷം കുവൈത്ത് വിമാനത്താവളം വ്യോമഗതാഗതത്തിൽ വന്‍ വർധനയാണ് രേഖപ്പെടുത്തിയത്. യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. വിമാന ഇന്ധന വിൽപനയിലും മികച്ച വർധനവുണ്ടായി. 2021ല്‍ 27.2 ദശലക്ഷം ദീനാർ വില്പനയാണ് നടത്തിയതെങ്കില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 100.7 ദശലക്ഷം ദീനാറായി ഉയര്‍ന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.