കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ ആപ്ലിക്കേഷന്‍ വഴി 84,125 റസിഡൻഷ്യൽ സേവനങ്ങൾ നല്‍കിയതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള സ്ഥിതിവിവരക്കണക്കാണ് ജനറൽ കോർപറേഷൻ ഹൗസിങ് വെൽഫെയർ പുറത്തുവിട്ടത്.
സര്‍ക്കാര്‍ സേവനങ്ങള്‍ ഡിജിറ്റിലൈസ് ചെയ്യുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബർ 15 നാണ് സഹൽ ആപ്ലിക്കേഷൻ ആരംഭിച്ചത്.നിലവില്‍ 35 വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ 356 ഇലക്ട്രോണിക് സേവനങ്ങൾ ആപ്പില്‍ ലഭ്യമാണ്. ഡിജിറ്റൽ പരിവർത്തനത്തിന് സഹായകമായ വൈവിധ്യമാർന്നതും ഫലപ്രദവുമായ സേവനങ്ങളാണ് ആപ്ലിക്കേഷന്‍ ജനകീയമാകാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.