കുവൈത്ത് സിറ്റി: കുവൈത്തിൽ ഇൗ വർഷം ആദ്യ അഞ്ച് മാസങ്ങളിൽ 650 കിലോ ഹഷീഷ്, 22.8 കിലോ ആംഫെറ്റാമിന്‍, 21.8 കിലോ ഹെറോയിന്‍ എന്നിവ പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രാലയത്തിലെ ജനറല്‍ അഡ്മിനിസ്ട്രേഷന് ഓഫ് നര്‍കോട്ടിക് കണ്ട്രോള് അറിയിച്ചു.
32.7 കിലോ കഞ്ചാവ്, 28.6 കിലോ കെമിക്കല്‍സ് ഡ്രഗ്സ്, 25 കിലോ അസംസ്കൃത രാസവസ്തുക്കള്‍, 565 ഗ്രാം കൊക്കെയിന്‍, ഒമ്പത് ദശലക്ഷത്തിലധികം സൈക്കോട്രോപിക് ഗുളികകള്‍, 842 ഉത്തേജക ഗുളികകള്‍, 183 കുപ്പി മദ്യം എന്നിവയും ഈ കാലയളവില്‍ പിടിച്ചെടുത്തു.
24 അറസ്റ്റ് വാറൻറുകള്‍, വില്പനക്കായി കൈവശംവെച്ചതിന് 107 കേസുകള്‍, ഉപയോഗത്തിനായി കൈവശംെവച്ചതിന് 697 കേസുകള്‍ എന്നിവ ഉള്‍പ്പെടെ 864 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
1009 പേരെ അറസ്റ്റ് ചെയ്യുകയും 325 പേരെ നാടുകടത്തുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ജനുവരി ഒന്നു മുതൽ മേയ് 31വരെയുള്ള കണക്കുകളാണിത്. ലൈസന്‍സില്ലാത്ത നിരവധി ആയുധങ്ങളും ഈ കാലയളവില്‍ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.