900 സ്​കൂളുകളിൽ അണുനശീകരണം നടത്തും

കുവൈത്ത്​ സിറ്റി: നേരിട്ടുള്ള അധ്യയനം ആരംഭിക്കുന്നതിന്​ മുന്നോടിയായി രാജ്യത്തെ 900 വിദ്യാലയങ്ങളിൽ ആരോഗ്യമന്ത്രാലയവും വിദ്യാഭ്യാസമന്ത്രാലയവും ചേർന്ന്​ അണുനശീകരണം നടത്തും. സ്​കൂളുകളുടെ പട്ടിക വിദ്യാഭ്യാസമന്ത്രാലയം ആരോഗ്യമന്ത്രാലയത്തിന്​ കൈമാറിക്കഴിഞ്ഞു. അറ്റകുറ്റപ്പണികൾ ഏതാണ്ട്​ കഴിഞ്ഞിട്ടുണ്ട്​. ഒക്​ടോബർ മൂന്നു മുതൽ വിദ്യാർഥികൾ സ്​കൂളുകളിലെത്തി നേരിട്ടുള്ള അധ്യയനം നടത്തും. ഹൈസ്​കൂൾതലത്തിലെ അധ്യാപകരും അഡ്​മിനിസ്​ട്രേറ്റിവ്​ ജീവനക്കാരും സെപ്​റ്റംബർ 19നും മറ്റു തലങ്ങളിലെ അധ്യാപകരും ജീവനക്കാരും സെപ്​റ്റംബർ 26നും സ്​കൂളിലെത്തും. എല്ലാ തലത്തിലെയും വിദ്യാർഥികൾ ഒക്​ടോബർ മൂന്ന്​ മുതലാണ്​ സ്​കൂളിലെത്തുക.

ഒരുക്കങ്ങൾക്കായാണ്​ അധ്യാപകരെയും ജീവനക്കാരെയും നേരത്തെ വരാൻ അനുവദിക്കുന്നത്​. വിദ്യാർഥികളെ രണ്ട്​ ഗ്രൂപ്പുകളാക്കുകയും ഒാരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ സ്​കൂളിലെത്തുകയും ചെയ്യുന്ന രീതിയാണ്​ ആദ്യഘട്ടത്തിൽ അവലംബിക്കുക.

12 വയസ്സിന്​ മുകളിലുള്ള വിദ്യാർഥികളും ജീവനക്കാരും പ്രതിരോധ കുത്തിവെപ്പ്​ എടുത്തിട്ടില്ലെങ്കിൽ ആഴ്​ചയിലൊരിക്കൽ പി.സി.ആർ പരിശോധന നടത്തി കോവിഡ്​ ​മുക്​തരാണെന്ന്​ തെളിയിക്കേണ്ടി വരുമെന്നും നിബന്ധന വെച്ചിട്ടുണ്ട്​.

Tags:    
News Summary - 900 schools will be disinfected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.