കുവൈത്ത് സിറ്റി: ഫോട്ടോ ജേണലിസ്റ്റ് ഗഫൂർ മൂടാടിക്ക് ആദരാഞ്ജലി അർപ്പിച്ച് കുവൈത്തിലെ സാമൂഹിക സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖർ ഒത്തുചേർന്നു. കേരള പ്രസ് ക്ലബ് കുവൈത്ത് ആണ് അനുശോചന യോഗം സംഘടിപ്പിച്ചത്. ഗഫൂർ മൂടാടിയുടെ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയ ദുഃഖവും വേദനയുമാണ് യോഗത്തിൽ പ്രവാസി സംഘടന പ്രതിനിധികൾ പങ്കുവെച്ചത്. ന്യൂസ് ഫോട്ടോഗ്രാഫിയുടെ മർമം അറിഞ്ഞ തികഞ്ഞ പ്രഫഷനലായിരുന്നു അദ്ദേഹമെന്നും നേതാക്കൾ അനുസ്മരിച്ചു. കേരള പ്രസ് ക്ലബ് കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്ന ഗഫൂര്‍ മൂടാടി കൂട്ടായ്മയുടെ രൂപവത്കരണത്തിൽ നേതൃപരമായ പങ്കുവഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും കുവൈത്തിലെ പ്രവാസി മലയാളി സമൂഹത്തിനും വലിയ നഷ്ടമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസ് ക്ലബ് പ്രസിഡന്റ് മുനീർ അഹമ്മദ് പറഞ്ഞു. ഫർവാനിയ മെട്രോ മെഡിക്കൽ ഹാളിൽ നടന്ന ചടങ്ങിൽ സത്താർ കുന്നിൽ അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു. കൃഷ്ണൻ കടലുണ്ടി, ഹംസ പയ്യന്നൂർ, ഖലീൽ സുബൈർ, ബാബുജി ബത്തേരി, ജെ. സജി, ചെസ്സിൽ രാമപുരം, അബ്ദുൽ ഹമീദ് കേളോത്ത്, പി.ടി. ശരീഫ്, സലിംരാജ്, മുകേഷ്, ബഷീർ ബാത്ത, അണിയൻകുഞ്ഞ് പാപ്പച്ചൻ, ഇബ്രാഹിം കുന്നിൽ, സുധൻ ആവിക്കര, മുബാറക് കാമ്പ്രത്ത്, ജെൻസൺ, ഷബീർ മണ്ടോളി, റിജിൽരാജ്, ഹബീബ് മുറ്റിച്ചൂർ, റാഫി കല്ലായി, എൻജിനീയർ ജോസഫ് പണിക്കർ, സി.കെ. നജീബ്, മുസ്തഫ, ശറഫുദ്ദീൻ കണ്ണേത്ത്, അബ്ദുൽ അസീസ് മാട്ടുവയൽ, ഷഫാസ് അഹമ്മദ്, എൻജിനീയർ മുഷ്താഖ്, ശാഹുൽ ബേപ്പൂർ, അക്ബർ വയനാട്, ഷാജഹാൻ അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. അനിൽ കെ. നമ്പ്യാർ സ്വാഗതവും നിജാസ് കാസിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.