കക്ക പെറുക്കിയാൽ 250 ദീനാർ പിഴ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ക​ട​ൽ​തീ​ര​ത്തു​നി​ന്ന്​ ക​ക്ക പെ​റു​ക്കി​യാ​ൽ 250 ദീ​നാ​ർ പി​ഴ​യീ​ടാ​ക്കാ​ൻ പ​രി​സ്ഥി​തി നി​യ​മ​ത്തി​ൽ വ​കു​പ്പു​ണ്ടെ​ന്ന്​ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. അ​ൻ​ജ​ഫ, അ​ൽ ബി​ദ്ദ, ഫി​ൻ​താ​സ്, അ​ൽ ജോ​ൻ, ഇ​ഷ്​​രി​ഫ്​ ഭാ​ഗ​ത്ത്​ തീ​ര​ത്തു​നി​ന്ന്​ ക​ക്ക പെ​റു​ക്കു​ന്ന സം​ഘ​ങ്ങ​ൾ​ക്കാ​ണ്​ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. ക​ക്ക​ക​ൾ​ക്കും ചെ​റു​ജീ​വി​ക​ൾ​ക്കും ക​ട​ൽ പ​രി​സ്ഥി​തി​യു​ടെ നി​ല​നി​ൽ​പി​ൽ വ​ലി​യ പ​ങ്ക്​ വ​ഹി​ക്കാ​നു​ണ്ട്.

സ്ഥി​ര​മാ​യി കൂ​ട്ട​ത്തോ​ടെ ഇ​ത്ത​രം ജീ​വി​ക​ളെ പി​ടി​ച്ച്​ ​റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘം സ​ജീ​വ​മാ​ണ്.

വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ്​ ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ നി​യ​മ​ത്തി​െൻറ നൂ​റാം വ​കു​പ്പ്​ പ്ര​കാ​രം കു​റ്റ​ക​ര​മാ​യ കാ​ര്യ​മാ​ണ്​ ഇ​വ​ർ ചെ​യ്യു​ന്ന​തെ​ന്ന്​ പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ആ​ൻ​ഡ്​ എ​ൻ​വ​യേ​ൺ​മെൻറ​ൽ മീ​ഡി​യ ഡ​യ​റ​ക്​​ട​ർ ശൈ​ഖ അ​ൽ ഇ​ബ്​​റാ​ഹിം പ​റ​ഞ്ഞു.

അം​ഗീ​കൃ​ത മ​ത്സ്യ​ബ​ന്ധ​നം ഒ​ഴി​കെ ക​ട​ൽ ജീ​വി​ക​ളെ പി​ടി​ക്കു​ന്ന​തും കൊ​ല്ലു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തും കു​റ്റ​കൃ​ത്യ​മാ​ണെ​ന്ന്​ 250 ദീ​നാ​ർ പി​ഴ ചു​മ​ത്താ​ൻ നി​യ​മ​വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഭ​ക്ഷ​ണ​ത്തി​നും വാ​ണി​ജ്യാ​വ​ശ്യ​ത്തി​നും വ​ൻ​തോ​തി​ൽ ക​ക്ക ശേ​ഖ​രി​ക്കു​ന്ന​ത്​ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന്​ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ഫാ​നി​സ്​ അ​ൽ അ​ജ്​​മി പ​റ​ഞ്ഞു.

കു​വൈ​ത്ത്​ തീ​ര​ത്ത്​​ ക​ക്ക സാ​ന്നി​ധ്യം കു​റ​ഞ്ഞു​വ​രി​ക​യാ​ണെ​ന്ന്​ പ​രി​സ്ഥി​തി വി​ദ​ഗ്​​ധ​ൻ ഡോ. ​മു​ഹ​മ്മ​ദ്​ അ​ൽ സാ​യി​ഗ്​ പ​റ​ഞ്ഞു. ലോ​ക​ത്ത്​ 50,000ത്തി​ലേ​റെ ഒ​ച്ച്​ ഇ​ന​ങ്ങ​ളു​ണ്ട്. ഇ​തി​ൽ കു​റേ കു​വൈ​ത്തി​െൻറ സ​മു​ദ്ര​പ​രി​ധി​യി​ലും ഉ​ണ്ട്.

ഇ​വ​യെ ഭ​ക്ഷ​ണ​ത്തി​നാ​യോ വി​നോ​ദ​ത്തി​നാ​യോ പി​ടി​ച്ചു​കൂ​ട്ടു​ന്ന​വ​ർ​ക്ക്​ പ​രി​സ്ഥി​തി സ​ന്തു​ല​ന​ത്തി​ൽ ഇ​വ​യു​ടെ പ​ങ്ക്​ എ​ന്താ​ണെ​ന്ന്​ അ​റി​യി​ല്ലെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - A fine of 250 dinars for collecting mussels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.