സുമകുമാരി

കോവിഡ്​ ബാധിച്ച്​ മലയാളി നഴ്​സ്​ മരിച്ചു

കുവൈത്ത്​ സിറ്റി: മലയാളി നഴ്​സ്​ കുവൈത്തിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. ഹോംകെയർ നഴ്​സായിരുന്ന റാന്നി കുടമുരുട്ടി സ്വദേശിനി സുമകുമാരിയാണ്​ (48) ​ മരിച്ചത്​. അബ്​ദുല്ല അൽ മുബാറക്​ ഫീൽഡ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞമാസമാണ്​ കുവൈത്തിലെത്തിയത്​. മൃതദേഹം​ പ്രോ​േട്ടാകോൾ പ്രകാരം കുവൈത്തിൽ സംസ്​കരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.