കുവൈത്ത്സിറ്റി: മലയാളി കുവൈത്തിൽ ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം പൌടികോണം സ്വദേശി വെങ്കാലത്തുകോണം കുളത്തിങ്കര വീട്ടിൽ തുളസീധരൻ സൈജുവാണ് (49) വെള്ളിയാഴ്ച രാത്രി ഉറക്കത്തിൽ മരിച്ചത്. ശനിയാഴ്ച ജോലിക്ക് പോകാൻ മുറിയിൽ കൂടെ താമസിക്കുന്നവർ വിളിച്ചിട്ടും എഴുന്നേൽക്കാത്തതോടെയാണ് ശ്രദ്ധയിൽപെട്ടത്.
ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്തു. ബോഡി മോർച്ചറിയിലേക്ക് മാറ്റി. അൽ ജഹറ നാഷനൽ ക്ലീനിങ് സ്ഥാപനത്തിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: ബോബി. മക്കൾ: സ്വാതിഷ്, ശ്വേത. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ ഒ.ഐ.സി.സി കെയർ ടീം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.