തീപിടിത്തത്തിൽ മരിച്ച തിരൂർ കൂട്ടായി സ്വദേശി നൂഹ്

നൂഹിനെ തിരഞ്ഞ് സഹോദരങ്ങളുടെ പരക്കംപാച്ചിൽ; ഒടുവിൽ ദുഃഖ വാർത്തയെത്തി

കുവൈത്ത് സിറ്റി: കുവൈത്തിലെ മൻഗഫിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ മലപ്പുറം തിരൂർ കൂട്ടായി സ്വദേശിയും. കോതപറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40) ആണ് മരിച്ചത്.

കുവൈത്തിലുള്ള നൂഹിന്റെ രണ്ടു സഹോദരങ്ങൾ നടത്തിയ ഏറെ നേരത്തെ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. നൂഹ് താമസിച്ച കെട്ടിടത്തിന് തീപിടിച്ചുവെന്ന വിവരമാണ് ആദ്യം ലഭിക്കുന്നത്. ഫോണിൽ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെയും കുവൈത്തിലുള്ള സഹോദരങ്ങളുടെയും ശ്രമം ഫലംകണ്ടില്ല. തുടർന്ന് ദുരന്ത സ്ഥലത്തേക്ക് കുതിച്ച സഹോദരങ്ങൾ,  മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് നൂഹിന്റെ മൃതദേഹം കണ്ടെത്തുന്നതും തിരിച്ചറിയുന്നതും.

കഴിഞ്ഞ ആറു വർഷമായി കുവൈത്തിൽ പ്രവാസിയായ നൂഹ് രണ്ടു മാസം മുൻപാണ് നാട്ടിൽ വന്നുപോയത്. 49 പേരാണ് ദുരന്തത്തിൽ ഇതുവരെ മരിച്ചത്. മരിച്ചവരിലേറെയും ഇന്ത്യക്കാരാണ്. 14 മലയാളികൾ മരിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 13 പേരെ തിരിച്ചറിയുകയും ചെയ്തു.

Tags:    
News Summary - A native of Malappuram was also among those who died in Kuwait fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.