കുവൈത്ത് സിറ്റി: ഫലസ്തീനെതിരായ ആക്രമണത്തിലും അധിനിവേശത്തിനും ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കെ.കെ.ഐ.സി വ്യക്തമാക്കി. വർഷങ്ങളായി ഇസ്രായേൽ രക്തരൂഷിത ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. ഫലസ്തീനിൽ കടന്നുകയറിയും തദ്ദേശീയരെ പുറത്താക്കിയും അക്രമങ്ങളും കൂട്ടക്കൊലകളും ആവർത്തിച്ചും ഇസ്രായേൽ നടത്തുന്ന അധിനിവേശത്തെ ലോക രാജ്യങ്ങളും യു.എന്നും നിയന്ത്രിക്കുന്നതിനു പകരം പിന്തുണക്കുന്നത് ലജ്ജാകരവും അനീതിയുമാണെന്നും കെ.കെ.ഐ.സി ചൂണ്ടികാട്ടി.
ഫലസ്തീന് മോചനം നൽകുന്ന തരത്തിലുള്ള തീരുമാനത്തിന് യു.എൻ മുൻകൈ എടുത്താൽ മാത്രമേ ശാശ്വത പ്രശ്നപരിഹാരം ഉണ്ടാകൂ. വടക്കൻ ഗസ്സയിൽനിന്ന് പ്രദേശവാസികളെ പുറത്താക്കാനും ആ പ്രദേശംകൂടി കൈക്കലാക്കാനുമുള്ള ഗൂഢനീക്കമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഇസ്രായേൽ സേനയെ പിൻവലിക്കാനും മേഖലയിൽ സമാധാനം സൃഷ്ടിക്കാനും അറബ് ലീഗും യു.എന്നും ഉടൻ ഇടപെടണമെന്നും കെ.കെ.ഐ.സി പ്രമേയത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.