കുവൈത്ത് സിറ്റി: ‘കുടുംബ ജീവിതം’ എന്ന പുസ്തകത്തെ ആസ്പദമാക്കി അബ്ബാസിയ അൽ മദ്രസത്തുൽ ഇസ്ലാമിയ രക്ഷാകർത്താക്കൾക്കുവേണ്ടി ഓപൺ ബുക്ക് എക്സാം നടത്തി. ഓൺ ലൈൻ ആയി നടത്തിയ പരീക്ഷയിൽ ഫർസാന അഷ്റഫ് ഒന്നാം സ്ഥാനവും സുവിദ ഷെമീർ രണ്ടാം സ്ഥാനവും ഫാരിഷ വഹാബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രിൻസിപ്പൽ ആയിഷ ഫൈസൽ, അധ്യാപികമാരായ ജെസ്നാസ് ഹഫ്സൽ, വര്‍ധ അന്‍വര്‍, നബീല നബീല്‍, ഷെരീജ ഫൈസല്‍ എന്നിവർ നേതൃത്വം നൽകി. ഫെബ്രുവരി 22ന് അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘മദ്രസ ഡേ’യിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.