കുവൈത്ത് സിറ്റി: കുവൈത്തിൽ 95 ശതമാനം സഹകരണസംഘം ജീവനക്കാരും കോവിഡ് പ്രതിരോധ കുത്തിവെപ്പെടുത്തു. ആരോഗ്യ മന്ത്രാലയം മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ വഴി തൊഴിലിടത്തിൽ എത്തി വാക്സിൻ നൽകിയതാണ് ഇൗ മുന്നേറ്റത്തിനു കാരണം.
ആരോഗ്യ മന്ത്രാലയത്തിലെ സെൻട്രൽ ഡിപ്പാർട്മെൻറ് ഒാഫ് പ്രൈമറി ഹെൽത്ത് കെയർ മേധാവി ഡോ. ദിന അൽ ദബീബ് അറിയിച്ചതാണിത്. ബാക്കിവരുന്ന അഞ്ചുശതമാനത്തിന് വൈകാതെ വാക്സിൻ നൽകും. അടുത്തതായി മാർക്കറ്റുകളും മാളുകളും ഫാക്ടറികളും കമ്പനികളും ആണ് ലക്ഷ്യം വെക്കുന്നതെന്ന് അവർ വ്യക്തമാക്കി.
കമ്പനികളിലും വാണിജ്യ സമുച്ചയങ്ങളിലും ആരോഗ്യ ജീവനക്കാർ എത്തി വാക്സിൻ നൽകും. ജനങ്ങളുമായി കൂടുതൽ അടുത്തിടപെടുന്ന തരം തൊഴിലാളികൾക്കാണ് മുൻഗണന നൽകുന്നത്.ഉപഭോക്തൃ ഉൽപന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ആദ്യ പരിഗണന നൽകും. 5000 മസ്ജിദ് ജീവനക്കാർക്കും വാക്സിൻ നൽകിക്കഴിഞ്ഞു.
ബാങ്കിങ് മേഖലയിലെ 3000 ജീവനക്കാരും കുത്തിവെപ്പെടുത്തതായി അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ പത്തു ദിവസത്തിനകം മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ 40000 പേർക്ക് വാക്സിൻ നൽകി. ഫെബ്രുവരിയിൽ 2000 കിടപ്പുരോഗികൾക്കും വീട്ടിലെത്തി കുത്തിവെപ്പെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.