കുവൈത്ത് സിറ്റി: നിരവധി കേസുകളിലെ പ്രതിയെ ജഹ്റയിൽനിന്ന് പൊലീസ് അറസ്റ്റു ചെയ്തു. സിറിയൻ പ്രവാസിയായ ഇയാളുടെ അറസ്റ്റോടെ 20ഓളം കേസുകൾക്ക് തുമ്പായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് വ്യക്തമാക്കി. കുറ്റം സമ്മതിച്ച പ്രതി തന്റെ വസതിയിൽ ഒളിപ്പിച്ച മോഷണവസ്തുക്കൾ ഡിറ്റക്ടീവുകളെ കാണിച്ചതായി അൽ അൻബ പത്രം റിപ്പോർട്ടു ചെയ്തു.
ജഹ്റ ഗവർണറേറ്റിൽ മോഷണക്കേസുകൾ വർധിച്ചതിനെ തുടർന്ന് അന്വേഷിക്കാനും പ്രതികളെ കണ്ടെത്താനും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ പ്രത്യേക സംഘം രൂപവത്കരിച്ചിരുന്നു. ഇവരുടെ നിരീക്ഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷകർ പതിയിരുന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ജഹ്റ ഗവർണറേറ്റിലെ പൗരന്മാർ, പ്രവാസികൾ, ബാച്ചിലർമാർ എന്നിവരുടെ വീടുകളിൽനിന്ന് 20ഓളം മോഷണങ്ങൾ ഇയാൾ നടത്തിയിട്ടുണ്ടെന്നും മോഷ്ടിച്ച വസ്തുവകകളിൽ ഭൂരിഭാഗവും വിറ്റതായും പ്രതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.