കുവൈത്ത് സിറ്റി: രാജ്യത്ത് തണുപ്പ് കനക്കുന്നു. താപനിലയിൽ വരും ദിവസങ്ങളിൽ കുറവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇത് ശരിവെക്കുന്ന തലത്തിൽ വെള്ളിയാഴ്ച രാവിലെ മുതൽ കടുത്ത തണുപ്പ് അനുഭവപ്പെട്ടു. വെള്ളിയാഴ്ച തണുത്തതും മിതമായതുമായിരുന്നു കാലാവസ്ഥ. രാത്രി തണുപ്പ് വർധിക്കുകയും ഉണ്ടായി. മിതമായ രീതിയിൽ വടക്കുപടിഞ്ഞാറൻ കാറ്റും വീശി. കിഴക്കൻ യൂറോപ്പിൽനിന്നുള്ള തണുത്ത വായു പിണ്ഡത്തോടൊപ്പമുള്ള ഉയർന്ന മർദ്ദ സംവിധാനത്തിന്റെ അനന്തരഫലങ്ങൾ അടുത്ത ദിവസങ്ങൾ കുവൈത്ത് അനുഭവിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.
ഈ കാലാവസ്ഥ പാറ്റേൺ മിതമായ വടക്കുപടിഞ്ഞാറൻ കാറ്റിനും താപനിലയിൽ പ്രകടമായ ഇടിവുണ്ടാക്കുകയും ചെയ്യും. ശനിയാഴ്ചയും തണുത്ത കാലാവസഥ ആയിരിക്കും. മണിക്കൂറിൽ 10 മുതൽ 32 കിലോമീറ്റർ വരെ വേഗതയിൽ വടക്കുപടിഞ്ഞാറൻ തണുത്ത കാറ്റുകളുള്ള അവസ്ഥ തുടരും.
പരമാവധി താപനില 17 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെ ആകും. രാത്രി പകലിനെ അപേക്ഷിച്ച് താപനിലയിൽ വലിയ കുറവുണ്ടാകും. ഇത് തണുത്ത അവസ്ഥ സൃഷ്ടിക്കും. താപനില നാലു മുതൽ എഴു ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് താഴും. കാറ്റ് നേരിയതോ മിതമായതോ ആയി തുടരും. കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് വീഴ്ചക്കും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.