കുവൈത്ത് സിറ്റി: സംഘർഷം ദുരിതം വിതക്കുന്ന അഫ്ഗാനിസ്താനിൽ െഎക്യരാഷ്ട്ര സഭ ഏജൻസികൾക്ക് പ്രവർത്തിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെട്ട് സൗകര്യമൊരുക്കണമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്.
അഫ്ഗാൻ വിഷയത്തിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ, ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ് എന്നിവരുമായി നടത്തിയ ഒാൺലൈൻ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു.എൻ ഏജൻസികൾക്ക് അഫ്ഗാനിൽ പ്രവർത്തിക്കാൻ അവസരമൊരുക്കണമെന്ന് സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസിെൻറ ആവശ്യത്തെ കുവൈത്ത് പൂർണമായി പിന്തുണച്ചു. 32 രാജ്യക്കാരായ ഒന്നരലക്ഷം പേരെ അഫ്ഗാനിസ്താനിൽനിന്ന് രക്ഷിക്കാൻ അമേരിക്ക, കാനഡ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് കുവൈത്ത് പ്രവർത്തിച്ചത് അദ്ദേഹം ഉൗന്നിപ്പറഞ്ഞു.
യുദ്ധവും ആഭ്യന്തര സംഘർഷങ്ങളും അഫ്ഗാനിലെ ജനങ്ങളുടെ ജീവിതനിലവാരത്തെയും രാജ്യത്തിെൻറ സാമ്പത്തിക അഭിവൃദ്ധിയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര സമൂഹത്തിെൻറ പിന്തുണയില്ലാതെ അവർക്ക് ഉയർന്നുവരാൻ പ്രയാസമാണ്. യു.എൻ ഏജൻസികൾക്ക് ഇക്കാര്യത്തിൽ നിർണായക പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.