കുവൈത്ത് സിറ്റി: കായംകുളം എൻ.ആർ.ഐ (കായൻസ്) കുവൈത്തിന്റെ ഇരുപതാം വാർഷിക പരിപാടിയായ സൂര്യയുടെ അഗ്നി-2 മെഗാഷോ പ്രവേശന പാസിന്റെ സാൽമിയ ഏരിയ വിതരണോദ്ഘാടനം പ്രസിഡന്റ് ബി.എസ്. പിള്ള, നാഫോ കുവൈത്ത് ജനറൽ സെക്രട്ടറി അനീഷിന് നൽകി നിർവഹിച്ചു.
സാൽമിയ നാഫോ ഓഫിസിൽ നടന്ന ചടങ്ങിൽ നാഫോ കുവൈത്ത് പ്രസിഡന്റ് രാജീവ് മേനോൻ, അഡ്വൈസറി ബോർഡ് ചെയർമാൻ വിജയൻ നായർ, വിജയ് കൃഷ്ണൻ, വിനയൻ, പ്രോഗ്രാം കൺവീനർ ശ്രീകുമാർ, സതീഷ് പിള്ള, വഹാബ് റഹ്മാൻ, ഖലീൽ, അരുൺ സോമൻ എന്നിവർ സംബന്ധിച്ചു. ആഗസ്റ്റ് 11ന് അമേരിക്കൻ ഇന്റർനാഷനൽ സ്കൂൾ, മൈദാൻ ഹവല്ലിയിൽ വെച്ചാണ് അഗ്നി-2 അരങ്ങേറുന്നത്. പ്രവേശന പാസുകൾക്കായി 65015834, 90082105 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.