കുവൈത്ത് സിറ്റി: സീസണൽ കൃഷിയുടെ പ്രോത്സാഹനവും വൈവിധ്യമാർന്ന കൃഷിരീതികൾ കൈവരിക്കുന്നതിനുമായി കാർഷിക കലണ്ടർ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. കലണ്ടർ ഉടൻ നടപ്പാക്കുമെന്ന് അഗ്രിക്കൾച്ചർ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് പബ്ലിക് അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ എൻജിനീയർ മിഷാൽ അൽ ഖുറൈഫ വ്യക്തമാക്കി.
വഫ്ര ഫാമുകളിൽ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം. ബജറ്റ് അംഗീകരിച്ചാലുടൻ കർഷകരുടെ കുടിശ്ശിക നൽകുമെന്നും കാർഷിക ബജറ്റ് 10 ദശലക്ഷം ദീനാറായി ഉയർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.നിരവധി കർഷകരിൽനിന്ന് അദ്ദേഹം കാർഷിക വിളകളെക്കുറിച്ച് ചോദിച്ചറിഞ്ഞു. കാർഷിക കലണ്ടർ നടപ്പാക്കുന്നത് പ്രാദേശിക ഉൽപാദനത്തിന്റെ അളവും ഉൽപാദനവും ക്രമപ്പെടുത്തും. ഉൽപാദനവും ഇറക്കുമതിയും തമ്മിലുള്ള സന്തുലിതാവസ്ഥയും ഇതുവഴി നിർണയിക്കാം. അതോടൊപ്പം ദേശീയ ഉൽപാദനം ഏറ്റവും ഉയർന്ന സമയങ്ങളിൽ ചില ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് നിർത്തലാക്കുമെന്നും ഇത് ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഉൽപന്നങ്ങൾ ഉയർന്ന നിലവാരമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും വിശദമായി പഠിച്ചു പരിഹാരം കാണുമെന്ന് മിഷാൽ അൽ ഖുറൈഫ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.