കുവൈത്ത് സിറ്റി: ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസ വസ്തുക്കളുമായി കുവൈത്ത് ബുധനാഴ്ചയും പ്രത്യേക വിമാനം അയച്ചു.വിവിധ സാമഗ്രികളുമായി കുവൈത്ത് മാനുഷിക സഹായ വിമാനം ബുധനാഴ്ച അൽ അരിഷ് വിമാനത്താവളത്തിലെത്തി. ഇതോടെ കുവൈത്ത് എയർ ബ്രിഡ്ജ് വിമാനങ്ങളുടെ ആകെ എണ്ണം 35 ആയി. കുവൈത്ത് വിദേശകാര്യ, പ്രതിരോധ മന്ത്രാലയങ്ങളുടെ നിർദേശപ്രകാരം അൽ സലാം സൊസൈറ്റി ഫോർ ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി, ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷനുമായി സഹകരിച്ച് ഗസ്സയിലെ ജനങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് തുടരുമെന്ന് ചാരിറ്റബിൾ ഓർഗനൈസേഷനിലെ കമ്യൂണിക്കേഷൻ സെക്ടർ ഡെപ്യൂട്ടി ജനറൽ മാനേജർ ഇബ്രാഹിം അൽ ബാദർ പറഞ്ഞു.
കുവൈത്ത് ചാരിറ്റികളുടെയും ഫലസ്തീൻ, ഈജിപ്ഷ്യൻ റെഡ് ക്രസന്റുകളുടെയും സഹകരണം ഇതിനുണ്ട്. ശൈത്യകാലത്ത് ആവശ്യമായ ഏറ്റവും നിർണായകമായ വസ്തുക്കൾ കണ്ടെത്തുന്നതിനായി, ഫലസ്തീൻ റെഡ് ക്രസന്റും ചാരിറ്റി ഗ്രൂപ്പുകളും തമ്മിൽ നിരന്തര ഏകോപനവും സമ്പർക്കവും ഉണ്ടെന്നും അൽ ബാദർ പറഞ്ഞു. തുർക്കിയ തുറമുഖത്തുനിന്ന് രണ്ട് കപ്പലുകൾ പുറപ്പെടുന്നതിന് തയാറെടുപ്പുകൾ നടത്താൻ ചാരിറ്റി പ്രതിനിധി സംഘം തുർക്കിയിലേക്ക് പോകുമെന്നും അൽ ബാദർ പറഞ്ഞു. പദ്ധതികൾക്കായി 564,000 ദീനാർ അനുവദിച്ചിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.