കുവൈത്ത് സിറ്റി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി പ്രോഗ്രസീവ് പ്രഫഷണൽ ഫോറം (പി.പി.എഫ്) കുവൈത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ സംഭാവന നൽകി.
പി.പി.എഫ് കേന്ദ്ര എക്സിക്യൂട്ടിവ് അംഗം അസീം മുഖ്യമന്ത്രി പിണറായി വിജയന് ഫണ്ട് കൈമാറിയതായി സംഘടന അറിയിച്ചു. അംഗങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ചാണ് ധനസഹായം നൽകിയത്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിൽ കേരള സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ പി.പി.എഫ് അഭിനന്ദിച്ചു.
പുനരധിവാസ പ്രവർത്തനങ്ങൾക്ക് വലിയ സാമ്പത്തികസഹായം ആവശ്യമായ സാഹചര്യത്തിൽ എല്ലാ പ്രവാസികളുടേയും സഹായം ഉണ്ടാകണമെന്നും ഉണർത്തി. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും പി.പി.എഫ് പ്രസിഡന്റ് പ്രശാന്ത് വാര്യർ, ജനറൽ സെക്രട്ടറി ഷാജി മഠത്തിൽ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.