കുവൈത്ത് സിറ്റി: സൈനിക, സുരക്ഷാ മേഖലയിലുള്ള 42 ഉദ്യോഗസ്ഥരില്‍ എയ്ഡ്സ് രോഗബാധ കണ്ടെ ത്തി. ആഭ്യന്തരമന്ത്രാലയത്തിലെ 14 ഉദ്യോഗസ്ഥരിലും 21 സൈനികരിലും നാഷനൽ ഗാര്‍ഡിലെ ഏഴ് ഉദ്യോഗസ്ഥരിലുമാണ് എയ്ഡ്സ് കണ്ടെത്തിയത്. പതിവ് പരിശോധനക്കിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥരിൽ ഇത്രയും പേർക്ക് എച്ച്.െഎ.വി പോസിറ്റീവ് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇത് സ്ഥിരീകരിച്ചു.രോഗം ബാധിച്ച ഉദ്യോഗസ്ഥരെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവരെ സർവിസില്‍നിന്ന് ഉടന്‍ പിരിച്ചുവിടുമെന്നും എല്ലാ ഉദ്യോഗസ്ഥരെയും പരിശോധിച്ചുവരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. രോഗബാധയുള്ളവര്‍ക്ക് പൂർണസുരക്ഷയും ചികിത്സാ സൗകര്യവും ആരോഗ്യമന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.