കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ വൈകിയത് യാത്രക്കാരെ പ്രയാസത്തിലാക്കി. സാേങ്കതിക തകരാറിനെ തുടർന്ന് ഏഴുമണിക്കൂർ വൈകിയാണ് വിമാനം പുറപ്പെട്ടത്. ഉച്ചക്ക് രണ്ടിന് പുറപ്പെടേണ്ട IX394 വിമാനം രാത്രി ഒമ്പതിനാണ് പുറപ്പെട്ടത്. അടുത്ത സ്ഥലമായ മസ്കത്തിലേക്ക് പുറപ്പെട്ട് അവിടന്ന് സാേങ്കതിക പരിശോധന പൂർത്തിയാക്കി യാത്ര തുടരാനാണ് തീരുമാനം.
എൻജിൻ അമിതമായി ചൂടാവുന്നതാണ് പ്രശ്നമെന്നാണ് അറിയുന്നത്. കുവൈത്തിലെ ചൂടേറിയ കാലാവസ്ഥ ഇതിന് ആക്കം കൂട്ടി. ഉച്ചക്ക് 12ന് മുേമ്പ ചെക്ക് ഇൻ ചെയ്ത യാത്രക്കാർ നന്നേ ബുദ്ധിമുട്ടി. കുട്ടികളും കുടുംബങ്ങളുമടക്കമുള്ളവർ ഇരുന്ന് മുഷിഞ്ഞു. ഇതിനിടെ, അധികൃതർ ലഘുഭക്ഷണം നൽകിയത് അൽപം ആശ്വാസമായി. മസ്കത്തിലെത്തി സാേങ്കതിക പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ യാത്രക്കാർ പിന്നെയും ദുരിതത്തിലാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.