വ്യോ​മ​യാ​ന വ​കു​പ്പ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ യൂ​സു​ഫ്​ അ​ൽ ഫൗ​സാ​ൻ

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ൽ​നി​ന്ന് നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ അ​ധി​കം വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന്​ വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി എ​ൻ​ജി​നീ​യ​ർ യൂ​സ​ഫ് അ​ൽ ഫൗ​സാ​ൻ മാ​ധ്യ​മ​ത്തോ​ടും മീ​ഡി​യ വ​ണി​നോ​ടും പ​റ​ഞ്ഞു.

വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് കു​വൈ​ത്തി​ലേ​ക്ക് വ​രു​ന്ന​തി​ന്​ ത​ട​സ്സം ഇ​ല്ല. കു​വൈ​ത്ത് അം​ഗീ​ക​രി​ച്ച വാ​ക്​​സി​നു​ക​ളു​ടെ ഡോ​സേ​ജ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ ആ​രോ​ഗ്യ​മ​ന്ത്ര​ലാ​യ​ത്തി​െൻറ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ കു​വൈ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്നും മ​റ്റൊ​രു രാ​ജ്യ​ത്ത് ക്വാ​റ​ൻ​റീ​ൻ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് വ്യോ​മ​യാ​ന വ​കു​പ്പ് മേ​ധാ​വി വ്യ​ക്ത​മാ​ക്കി​യ​ത്.

കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന സ​ർ​വി​സ് ഇ​ല്ലെ​ങ്കി​ലും മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തി​ലൂ​ടെ ട്രാ​ൻ​സി​റ്റ് വ​ഴി കു​വൈ​ത്തി​ലേ​ക്ക് വ​രാം.

അ​ധി​കം വൈ​കാ​തെ ത​ന്നെ ഇ​ന്ത്യ​ക്കാ​ർ​ക്ക് നേ​രി​ട്ട് കു​വൈ​ത്തി​ലേ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​കു​മെ​ന്നും യൂ​സ​ഫ് അ​ൽ ഫൗ​സാ​ൻ പ​റ​ഞ്ഞു. കു​വൈ​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി കാ​ത്തി​രി​ക്കു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​ത്തി​ന് വ​ക ന​ൽ​കു​ന്ന​താ​ണ്​ കു​വൈ​ത്ത് വ്യോ​മ​യാ​ന വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ യൂ​സ​ഫ് അ​ൽ ഫൗ​സാ​െൻറ വാ​ക്കു​ക​ൾ.

Tags:    
News Summary - Air service from India soon - Chief of Civil Aviation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.