കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകൾക്ക് ഈടാക്കുന്ന ഉയർന്ന നിരക്ക് കുറക്കാൻ കേന്ദ്ര സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒ.എൻ.സി.പി കുവൈത്ത് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, എന്നിവർക്ക് നിവേദനം നൽകി. കഴിഞ്ഞ വർഷങ്ങളിൽ കോവിഡ് മഹാമാരി മൂലം കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികളാണ് ഇപ്പോൾ നാട്ടിൽ പോകാൻ നോക്കുന്നത്. യാത്രാനിയന്ത്രണങ്ങൾ നീക്കിയ സാഹചര്യത്തിൽ ഭീമമായ തുകയാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്. കോവിഡ് മഹാമാരി കാരണം തൊഴിൽനഷ്ടം സംഭവിച്ചും വരുമാനങ്ങൾ നിലച്ചും പ്രയാസത്തിലായവർക്ക് ഭീമമായ ടിക്കറ്റ് നിരക്ക് താങ്ങാൻ കഴിയില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വരെയാണ് ചില വിമാനക്കമ്പനികൾ ഈടാക്കുന്നത്
. പ്രവാസികളുടെ അടിയന്തര പ്രാധാന്യമുള്ള വിഷയത്തിൽ സർക്കാർ ഇടപെടൽ വേഗത്തിൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.