കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയെ തുടർന്നുള്ള യാത്രനിയന്ത്രണങ്ങൾ ഏറ്റവും ബാധിച്ച മേഖലകളിലൊന്ന് വിമാനക്കമ്പനികളെയാണ്. മാസങ്ങളോളം സർവിസ് മുടങ്ങിയത് കോടികളുടെ നഷ്ടമാണ് വിമാനക്കമ്പനികൾക്കും ട്രാവത്സുകൾക്കും വരുത്തിവെച്ചത്. തൊഴിലാളികളുടെ ശമ്പളം, പാർക്കിങ് ഫീസ് തുടങ്ങി ചെലവുകൾ ഉണ്ടായിരിക്കെ തന്നെ വരുമാനമില്ലാത്ത സ്ഥിതി മാസങ്ങളോളം അനുഭവിച്ചു.
കോവിഡ് പ്രതിസന്ധി നീണ്ടാൽ പല കമ്പനികളും പൂട്ടിപ്പോകുമായിരുന്നു. കുവൈത്തിലെ സ്വകാര്യ ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയർവേസിന് 2021ലെ ആദ്യ ആറുമാസത്തിൽ 39 ദശലക്ഷം ഡോളർ നഷ്ടം രേഖപ്പെടുത്തിയപ്പോൾ ഇൗ വർഷത്തെ തന്നെ രണ്ടാം പാദത്തിൽ ലാഭമുണ്ടാക്കാൻ കഴിഞ്ഞു. ഷെഡ്യൂളുകളും യാത്രക്കാരുടെ എണ്ണവും വർധിച്ചതാണ് ഇതിനു കാരണം. യാത്രാനിയന്ത്രണങ്ങൾ നീങ്ങി തിരിച്ചുവരവിെൻറ ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷം കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടതിനാൽ വിമാനക്കമ്പനികൾ ജീവനക്കാരെ വെട്ടിക്കുറച്ചിരുന്നു.
കുവൈത്ത് എയർവേസ് ഉൾപ്പെടെ നിരവധി വിമാനക്കമ്പനികൾ ജോലിക്കാരെ ഒഴിവാക്കി. പ്രതിരോധ കുത്തിവെപ്പ് നല്ലനിലയിൽ പുരോഗമിക്കുന്നതിനാലും കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലും അടുത്ത വർഷം നഷ്ടം സർവിസ് വിപുലപ്പെടുത്താനും നഷ്ടം നികത്താനും കഴിയുമെന്നാണ് കമ്പനികളുടെ പ്രതീക്ഷ. കോവിഡ് സാഹചര്യം ഒഴിഞ്ഞാൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നതിനാൽ അടുത്ത വർഷം ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാനിടയുണ്ട്. പരിമിതമായി നടത്തുന്ന ഇപ്പോഴത്തെ സർവിസുകളിൽ സാധാരണക്കാർക്ക് പ്രയാസകരമായ ഉയർന്ന നിരക്കാണ് ഇൗടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.