കുവൈത്ത് സിറ്റി: ഐവ അബ്ബാസിയ ഏരിയ വനിത സംഗമം റിഥം ഓഡിറ്റോറിയത്തിൽ നടന്നു. ഏരിയ പ്രസിഡന്റ് ജൈഹാൻ സജീർ അധ്യക്ഷത വഹിച്ചു. 'ഖുർആൻ ജീവിത വഴികാട്ടി' വിഷയത്തിൽ ആയിഷ പി.ടി.പി മുഖ്യപ്രഭാഷണം നിർവഹിച്ചു. ഖുർആൻ ജീവിതത്തിൽ ചെലുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും എങ്ങനെ ജീവിതത്തിന്റെ വഴികാട്ടിയായി ഖുർആനെ മാറ്റാം എന്നും ആയിഷ വിശദീകരിച്ചു. ഖുർആൻ പഠനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിലേക്ക് എല്ലാവരും ശ്രദ്ധതിരിക്കണമെന്നും ഓർമപ്പെടുത്തി. ജസ്നാസ് ഹഫ്സൽ ഖുർആനിൽനിന്നും അവതരിപ്പിച്ചു. ജാസ്മിൻ ശുക്കൂർ സ്വാഗതവും ഷമീന റാഷിദ് നന്ദിയും പറഞ്ഞു. അബ്ബാസിയ ഏരിയ സൂറത്തുൽ ഹുജ്റാത്ത് ആസ്പദമാക്കി നടത്തിയ പരീക്ഷയിൽ വിജയികളായവർക്ക് ചടങ്ങിൽ സമ്മാനദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.