കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്) ബ്ലഡ് ഡൊണേഷൻ കേരള കുവൈത്ത് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ നടത്തിയ ക്യാമ്പിൽ 75ലധികം പേർ രക്തം ദാനം ചെയ്തു. ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡൻറ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം ഡോ. റോയി തമ്പി ചെറിയാൻ ഉദ്ഘാടനം ചെയ്തു. അജ്പാക് രക്ഷാധികാരി ബാബു പനമ്പള്ളി, ബി.ഡി.കെ രക്ഷധികാരി മനോജ് മാവേലിക്കര, അജ്പാക് ജനറൽ കോഒാഡിനേറ്റർ ബിനോയ് ചന്ദ്രൻ, അജ്പാക് ട്രഷറർ കുര്യൻ തോമസ്, ചാരിറ്റി കൺവീനർ മാത്യു ചെന്നിത്തല എന്നിവർ സംസാരിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ബി.ഡി.കെ കോഒാഡിനേറ്റർ ജയൻ സദാശിവൻ നന്ദിയും പറഞ്ഞു. അജ്പാകിന് നൽകിയ സേവനങ്ങൾക്കു പ്രമിൽ പ്രഭാകരന് സംഘടനയുടെ െമമെേൻറാ രക്ഷാധികാരി ബാബു പനമ്പള്ളി നൽകി.അജ്പാകിനുള്ള ബി.ഡി.കെയുടെ ഉപഹാരം അഡ്വൈസറി ബോർഡ് അംഗം രാജൻ തോട്ടത്തിൽ അജ്പാക് പ്രസിഡൻറ് രാജീവ് നാടുവിലേമുറിക്ക് നൽകി. ബി.ഡി.കെയുടെ പ്രവർത്തന മികവിനുള്ള ഉപഹാരം അജപാക് പ്രസിഡൻറ് രാജീവ് നാടുവിലേമുറി ബി.ഡി.കെ കോഓഡിനേറ്റർ ബിജു മുരളിക്ക് നൽകി.
അസോസിയേഷൻ ഭാരവാഹികളായ അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, അബ്ദുൽ റഹ്മാൻ പുഞ്ചിരി, പ്രജീഷ് മാത്യു, പരിമണം മനോജ്, ലിബു പായിപ്പാടാൻ, ശശി വലിയകുളങ്ങര, സുമേഷ് കൃഷ്ണൻ, സാം ആൻറണി, ജോമോൻ ജോൺ, സുനിത കുമാരി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.