കുവൈത്ത് സിറ്റി: യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രത്യേക ഉപദേഷ്ടാവായി കുവൈത്ത് ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) ചെയർമാൻ ഡോ. അബ്ദുല്ല അൽ മത്തൂഖിനെ വീണ്ടും നിയമിച്ചു.
അൽ മത്തൂഖ് 2017 മുതൽ യു.എൻ മേധാവിയുടെ ഉപദേശകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2012 മുതൽ 2016 വരെ തുടർച്ചയായി നാല് വർഷം അദ്ദേഹം യു.എൻ സെക്രട്ടറി ജനറലിന്റെ മാനുഷിക കാര്യങ്ങളുടെ ദൂതനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യു.എൻ മേധാവിക്ക് തന്നിലുള്ള വിശ്വാസത്തിന് നന്ദിയുണ്ടെന്നും, യു.എന്നിന്റെ സുസ്ഥിര വികസനം 2030 കൈവരിക്കുന്നതിനുള്ള പ്രാദേശിക, ആഗോള മാനുഷിക ശ്രമങ്ങൾക്കും സുപ്രധാന പങ്കാളിത്തത്തിനും വേണ്ടിയുള്ള കുവൈത്തിന്റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണിതെന്നും ഡോ. അബ്ദുല്ല അൽ മത്തൂഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.