കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ നജാത്ത് ചാരിറ്റി ഫലസ്തീനിലെ ഗസ്സയിൽനിന്ന് കുടിയിറക്കപ്പെട്ടവർക്കായി ക്യാമ്പ് ആരംഭിച്ചു. ഫലസ്തീനിലെ വഫാ കപ്പാസിറ്റി ബിൽഡിങ് ഇൻസ്റ്റിറ്റ്യൂട്ട് പിന്തുണയിലാണ് പദ്ധതി. നൂറോളം ഫലസ്തീൻ കുടുംബങ്ങൾ ക്യാമ്പിലുള്ളതായി വഫാ ജനറൽ ഡയറക്ടർ മുഹൈസെൻ അത്തവ്നെ പറഞ്ഞു. ക്യാമ്പിന് പുറത്തെ 284 കുടുംബങ്ങൾക്കും സേവനങ്ങൾ നൽകുന്നുണ്ട്. ക്യാമ്പിൽ ശുചീകരണ സംവിധാനം, പ്രാർഥന സ്ഥലം, മെഡിക്കൽ ചെക്ക് പോയന്റ് എന്നിവയും ഉൾപ്പെടുന്നു.
ഗസ്സയിൽ വ്യാപക ആക്രമണവും കുടിയൊഴിപ്പിക്കലും തുടരുകയാണ്. പതിനായിരക്കണക്കിന് ആളുകളെ നിർബന്ധിതമായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അതിനാൽ ഈ പദ്ധതിക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗസ്സയിലെ സ്കൂൾ വളപ്പിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടതായി ഗസ്സയുടെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.