കുവൈത്ത് സിറ്റി: ദേശീയ ഐക്യത്തിനും സഹകരണത്തിനും ആഹ്വാനം ചെയ്ത് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. റമദാൻ അവസാന പത്തിന്റെ ഭാഗമായാണ് അമീർ സന്ദേശം കൈമാറിയത്. ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹമ്മദ് അസ്സബാഹാണ് അമീറിന് വേണ്ടി ടി.വിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സന്ദേശം വായിച്ചത്. രാഷ്ട്ര പുനർനിർമാണം ക്ഷമയും കഠിനാധ്വാനവും ആവശ്യമുള്ള പ്രക്രിയയാണ്. ഒരു ദിവസംകൊണ്ട് സാധ്യമാകുന്ന ഒന്നല്ല ഇത്. എല്ലാ ജനങ്ങളും യോജിച്ച് രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കണം. മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് ഐക്യം. പ്രതികൂല സാഹചര്യങ്ങൾക്കും വെല്ലുവിളികൾക്കുമെതിരെയുള്ള പ്രതിരോധ കോട്ടയാണതെന്നും പ്രസംഗത്തിൽ കിരീടാവകാശി പറഞ്ഞു. സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ ഏത് കർശന നടപടികൾക്കും രാജ്യം തയാറാകും.ഭരണഘടനയും പൈതൃകവും സംസ്കാരവും ഉയർത്തിപ്പിടിക്കുകയും ജനാധിപത്യ സമീപനം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.