കുവൈത്ത് സിറ്റി: അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമീര്‍ ശൈഖ് സബാഹ് അല്‍ അഹ ്മദ് അല്‍ ജാബിര്‍ അസ്സബാഹ് ആരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടതോടെ രാജ്യത്തും വിദേശ ത്തുമായി നിരവധി കുവൈത്തികള്‍ സന്തോഷം പ്രകടനം നടത്തി. തുര്‍ക്കിയിലെ പ്രശസ്ത നഗരമായ കുസദാസിയിലെ റിസോർട്ടിലെ ആളുകള്‍ക്കു ഭക്ഷണം നല്കി സന്തോഷം പ്രകടിപ്പിച്ച കുവൈത്തി യ ുവാവിെൻറ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. തുര്‍ക്കിയില്‍ റിയല്എസ്റ ്റേറ്റ് ബിസിനസ് നടത്തിവരുന്ന യുവാവ് ഒരു മിനി ബസ് വാടകക്കെടുത്തു അമീറിെൻറ പോസ്്റ്റര്‍ പതിച്ചാണ് ഭക്ഷണവും മധുരപലഹാരങ്ങളും വിതരണം ചെയ്തത്.
മാത്രമല്ല, അറബ് രാജ്യങ്ങളിലുള്ള ഭരണാധികാരികളും ഉന്നതനേതാക്കാളും അമീറിെൻറ ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്നു സന്തുഷ്്ടരാണ്. ഗള്‍ഫ് മേഖലയില്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥയില്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിെൻറ ഇടപടെലാണ് അറബ് രാജ്യങ്ങളെ സമാധാനത്തിലെത്തിക്കുന്നത്. ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാർഥിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്ത എല്ലാവരോടും കുവൈത്ത് അമീർ കഴിഞ്ഞ ദിവസം നന്ദി പ്രകടിപ്പിച്ചിരുന്നു.
ആരോഗ്യകാര്യത്തിൽ ഉത്കണ്ഠ പ്രകടിപ്പിക്കുകയും മനംനിറഞ്ഞ് പ്രാർഥന നടത്തുകയും ചെയ്ത കുവൈത്തിനും അറബ് ലോകനായകർക്കും ലോകനേതാക്കൾക്കും കുവൈത്തി ജനതക്കും മാധ്യമങ്ങൾക്കുമാണ് അമീർ മനസ്സ് നിറച്ച് നന്ദി പറഞ്ഞത്.
കുവൈത്ത് കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, നാഷനൽ ഗാർഡ് മേധാവി ശൈഖ് സലിം അൽ അലി അൽ സബാഹ്, ഡെപ്യൂട്ടി കമാൻഡർ ശൈഖ് മെഷ്ഹാൽ അൽഅഹദ് അൽ ജബർ അൽ സബാഹ്, ശൈഖ് നാസർ അൽഅഹദ് അൽ ജബർ അൽ സബാഹ് എന്നിവർക്ക്, തന്നോട് കാട്ടിയ പിന്തുണക്കും ആത്മാർഥതക്കും അമീർ കൃതജ്ഞത അറിയിച്ചു.
കുവൈത്ത് സുപ്രീംജുഡീഷ്യൽ കൗൺസിൽ ചെയർമാനും ഭരണഘടന കോടതി പ്രസിഡൻറുമായ ജസ്്റ്റിസ് യൂസഫ് ജാസിം അൽ മുതവാ, പ്രതിരോധ മന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹമദ് അൽ സബാഹ് എന്നിവർക്കും കുവൈത്ത് അമീർ നന്ദി അറിയിച്ചു. ഒപ്പം കുവൈത്ത് നാഷനൽ അസംബ്ലി അംഗങ്ങൾ, മന്ത്രിമാർ, കുവൈത്തി എല്ലാ പൗരന്മാർ, ലോകമെങ്ങുമുള്ളമാധ്യമങ്ങൾ എന്നിവരെയും നന്ദിപൂർവം അമീർ ഓർത്തു. അമേരിക്കയിലെ വൈറ്റ് ഹൗസ് പ്രത്യേക ക്ഷണം നൽകിയതിനെ തുടർന്ന് ഇൗമസം 12ന് അമീർ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹും അമേരിക്കൻ പ്രസിഡൻറ് ട്രംപുമായുള്ള കൂടിക്കാഴ്ച നേരത്തേ നിശ്ചയിച്ചിരുന്നു. പ്രസ്തുത കൂടിക്കാഴ്ചക്കും മറ്റു ഔദ്യോഗിക യോഗങ്ങൾക്കുമായി ഇൗമാസം രണ്ടിനു തന്നെ അമീറും മന്ത്രിമാരും നയതന്ത്ര ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രതിനിധിസംഘവും അമേരിക്കയിലേക്ക് തിരിക്കുകയായിരുന്നു.
ഇതിനിടയിലാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അമീറിനെ മെഡിക്കൽ പരിശോധനക്കായി വാഷിങ്ടണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയെ തുടർന്ന് വിശ്രമം വേണമെന്ന വിദഗ്ധ അഭിപ്രായം മുൻനിർത്തി അമീർ ആശുപത്രിയിൽ തന്നെ തങ്ങി. ഇതിനെ തുടർന്ന് നേരത്തേ നിശ്ചയിച്ച പ്രസിഡൻറ് കൂടിക്കാഴ്ച നീളുമെന്നുറപ്പായതോടെ വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ ഇടപെടുകയും അമീറിെൻറ ആരോഗ്യസ്ഥിതി പഴയപടിയാകുന്ന പക്ഷം കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്ന് ട്രംപ് പ്രതികരിച്ചതായി മാധ്യമങ്ങൾ അന്നു തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.