കുവൈത്ത് സിറ്റി: ലോകമെമ്പാടുമുള്ള ആളുകളുടെ പ്രിയപ്പെട്ട ഉൽപന്നമായ അമേരിക്കൻ ടൂറിസ്റ്റർ ബാഗുകൾ വൻ ഓഫറിൽ സ്വന്തമാക്കാൻ അവസരം. വെയർഹൗസ് ഓഫറിന്റെ ഭാഗമായി എല്ലാത്തരം ബാഗുകൾക്കും അമേരിക്കൻ ടൂറിസ്റ്റർ 80 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചു.
മാർച്ച് ഒന്നു മുതൽ അഞ്ചുവരെയുള്ള ദിവസങ്ങളിലാണ് പ്രത്യേക ഓഫർ. ലഗേജ്, ട്രോളി ബാഗുകൾ, ബാക്ക്പാക്ക്, ട്രാവൽ ബാഗുകൾ, ലഗേജ് സെറ്റുകള്‍, പ്രീമിയം ബാഗുകള്‍ എന്നിവക്കെല്ലാം അമേരിക്കൻ ടൂറിസ്റ്റർ വെയർഹൗസുകളിൽ ഈ ഓഫർ ലഭിക്കും.
യാത്രക്കും നിത്യോപയോഗത്തിനുമുള്ള ആകര്‍ഷകമായ നിറങ്ങളിലും വലുപ്പത്തിലുമുള്ള ബാഗുകൾ അമേരിക്കൻ ടൂറിസ്റ്ററിന്റെ പ്രത്യേകതയാണ്. ഉയർന്ന ഗുണമേന്മയുള്ള അമേരിക്കൻ ടൂറിസ്റ്റർ ബാഗുകൾ മികച്ച വിലയിൽ സ്വന്തമാക്കാൻ ഇത് വലിയ അവസരമാണെന്നും മാനേജ്മെന്റ് അറിയിച്ചു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയാണ് വെയർഹൗസ് പ്രവർത്തന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.